സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗികമല്ലെന്ന് സിപിഎം; പ്രാദേശികമായി നടപ്പാക്കണം

സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗികമല്ലെന്ന് സിപിഎം; പ്രാദേശികമായി നടപ്പാക്കണം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കണമോയെന്ന ആലോചനയിലാണ് സർക്കാർ. എന്നാൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് സിപിഎം വിലയിരുത്തുന്നു. ലോക്ക് ഡൗൺ ജനജീവിതം നിശ്ചലമാക്കാനേ സാധിക്കൂവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുതത്ി

കേരളം ഒന്നാകെ അടച്ചിടുന്നതിന് പകരം പ്രാദേശികമായി ലോക്ക് ഡൗൺ ഏർപ്പെടുത്തി നിയന്ത്രമം ശക്തമാക്കുകയാണ് വേണ്ടതെന്നുമാണ് പാർട്ടിയുടെ നിലപാട്. ലോക്ക് ഡൗൺ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അൽപ്പ സമയത്തിനകം സർവകക്ഷി യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സിപിഎം നിലപാട് സ്വീകരിച്ചത്.

തുടർച്ചയായ രണ്ട് ദിവസവും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മുഖ്യമന്ത്രിയ്ക്കും ഇതിനോട് യോജിപ്പാണുള്ളത്. അതേസമയം ലോക്ക് ഡൗൺ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.

പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന നിർദേശം പ്രതിപക്ഷം യോഗത്തിൽ സ്വീകരിക്കും. സർവകക്ഷി യോഗത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും തിങ്കളാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമെടുക്കുക.

Share this story