നീലേശ്വരം പീഡനക്കേസ്: ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം ആറായി

നീലേശ്വരം പീഡനക്കേസ്: ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം ആറായി

കാസർകോട് നീലേശ്വരത്ത് പതിനാറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടിയെ മടിക്കേരിയിൽ കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിച്ചത്.

കേസിൽ നേരത്തെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. മദ്രസാ അധ്യാപകനായ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. കേസിൽ രണ്ട് പേർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്.

പിതാവ് തന്നെ എട്ടാം ക്ലാസ് മുതൽ പീഡിപ്പിക്കുന്നതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയാകുകയും ഇത് അലസിപ്പിക്കുകയും ചെയ്തു. വിവരം അറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പരാതി നൽകാൻ പ്രേരിപ്പിച്ചത്. പെൺകുട്ടി നേരിട്ടെത്തിയാണ് നീലേശ്വരം പോലീസിൽ പരാതി നൽകിയത്.

പിതാവ് പീഡിപ്പിക്കുന്ന വിവരം മാതാവിനും അറിയാമായിരുന്നു. വിവരം ഇവർ മറച്ചുവെക്കുകയായിരുന്നു. ഇവർക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്. സ്വന്തം മകളെ പീഡിപ്പിച്ചതിന് പുറമെ മറ്റുള്ളവർക്കും മദ്രസ അധ്യാപകൻ കുട്ടിയെ പങ്കുവെച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തു കൊണ്ടുപോയും പീഡനം നടന്നിട്ടുണ്ട്.

Share this story