നഗ്നതാ പ്രദർശനം: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നഗ്നതാ പ്രദർശനം: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റും ബി എസ് എൻ എൽ മുൻ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു

കലയുടെ ആവിഷ്‌കാരവും തന്റെ ആശയങ്ങൾ പ്രചരിപ്പിക്കലുമാണ് ലക്ഷ്യമിട്ടതെന്ന് ഇവർ വാദിച്ചു. കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും രഹ്ന ഫാത്തിമ പറഞ്ഞു. എന്നാൽ ചെയ്യുന്നവർക്ക് ഇത് തെറ്റല്ലെന്ന് തോന്നുമെങ്കിലും മറിച്ച് ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതിയുടെ വാക്കുകൾ

പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കാനും മക്കളെ അത് പഠിപ്പിക്കാനും കഴിയും. എന്നാൽ അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതോടെ സ്വാഭാവരീതി മാറുമെന്ന് കോടതി പറഞ്ഞു. പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്.

രഹ്നക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. രഹ്നയുടെ ക്വാർട്ടേഴ്‌സിൽ നടത്തിയ റെയ്ഡിൽ ഇവരുടെ ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തിരുന്നു.

Share this story