പാമ്പുകടിയേറ്റ കുട്ടിക്ക് കൊവിഡ്, രക്ഷിക്കാൻ ഓടിയെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി നിരീക്ഷണത്തിൽ

പാമ്പുകടിയേറ്റ കുട്ടിക്ക് കൊവിഡ്, രക്ഷിക്കാൻ ഓടിയെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി നിരീക്ഷണത്തിൽ

ക്വാറന്റൈനിൽ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസ്സുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് കർണാടക അതിർത്തി പ്രദേശമായ പാണത്തൂരിലാണ് സംഭവം. ബീഹാറിൽ നിന്നെത്തിയ വട്ടക്കയത്ത് സ്വദേശികൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയവെയാണ് മകൾക്ക് പാമ്പുകടിയേറ്റത്.

കുട്ടിയെ പാമ്പുകടിച്ചതോടെ വീട്ടുകാർ നിലവിളിച്ചെങ്കിലും ഇവർ നിരീക്ഷണത്തിലായതിനാൽ ഭയം കൊണ്ട് ആരും വീടിനുള്ളിൽ കയറിയില്ല. ഒടുവിൽ വിവരം അറിഞ്ഞെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യുവാണ് വീടിനുള്ളിൽ കയറി കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെയാണ് ജിനിൽ മാത്യു നിരീക്ഷണത്തിൽ പോയത്. ഈ മാസം 16നാണ് ബീഹാറിൽ നിന്നും അധ്യാപകരായ ദമ്പതികളും കുട്ടിയും നാട്ടിലെത്തിയത്.

Share this story