സ്വർണക്കടത്ത്: പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കി; ദൃശ്യങ്ങൾ എൻ ഐ എക്ക്

സ്വർണക്കടത്ത്: പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കി; ദൃശ്യങ്ങൾ എൻ ഐ എക്ക്

സ്വർണക്കടത്ത് കേസിലെ പ്രതികൾ പതിനൊന്ന് സ്ഥലങ്ങളിൽ ഒത്തുകൂടി പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ. ഇതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടിടങ്ങളിൽ മുൻ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ സാന്നിധ്യവുമുണ്ട്. ഇതിനാലാണ് ശിവശങ്കറിനോട് തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ ഐ എ നിർദേശം നൽകിയത്.

കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുത്തിയിട്ടുണ്ട്. സന്ദീപിന്റെയും സ്വപ്‌നയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

കഴിഞ്ഞ ദിവസം സ്വപ്‌നയുടെ വീട്ടിലും ലോക്കറിലുമായി നടന്ന പരിശോധനയിൽ ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയിരുന്നു. ഇത് സ്വപ്‌നയുടെ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് അഭിഭാഷകൻ വാദിച്ചത്‌

Share this story