പാലത്തായി പീഡനക്കേസ് അന്വേഷണം സംഘം വിപുലീകരിച്ചു; സംഘത്തിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും

പാലത്തായി പീഡനക്കേസ് അന്വേഷണം സംഘം വിപുലീകരിച്ചു; സംഘത്തിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും

പാലത്തായി പീഡനക്കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. കാസർകോട് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ, കണ്ണൂർ നാർകോട്ടിക്‌സ് ബ്യൂറോ എ എസ് പി രേഷ്മ രമേഷ് എന്നിവരാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ

തുടരന്വേഷണത്തിന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. വനിതാ ഐപിഎസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കും. പോക്‌സോ ചുമത്തുന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിർണായകമാകും.

പുനരന്വേഷണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. നേരത്തെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Share this story