പീഡനക്കേസ് പ്രതി ഒടുവിൽ സുപ്രീം കോടതിയിൽ; പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ഫ്രാങ്കോ

പീഡനക്കേസ് പ്രതി ഒടുവിൽ സുപ്രീം കോടതിയിൽ; പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ഫ്രാങ്കോ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയെ സമീപിച്ചു. വിടുതൽ ഹർജിയിൽ സുപ്രീം കോടതി തീർപ്പ് കൽപ്പിക്കുന്നതുവരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സംസ്ഥാന സർക്കാരും കന്യാസ്ത്രിയും സുപ്രീം കോടതിയിൽ തടസ്സ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്

നേരത്തെ വിചാരണ കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട ശേഷമാണ് ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇയാൾ നിരന്തരമായി വിചാരണക്ക് ഹാജരായിരുന്നില്ല. വിചിത്രമായ പല ന്യായങ്ങളുമാണ് ഇയാൾ ഉന്നയിക്കുന്നത്. ഏറ്റവുമൊടുവിൽ തനിക്ക് കൊവിഡ് ആണെന്ന് വരെ ഇയാൾ അവകാശപ്പെട്ടിരുന്നു

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ അവകാശപ്പെടുന്നു. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതി പറയുന്നു. വിചാരണ കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അടുത്ത മാർഗവുമായി പ്രതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Share this story