കൊല്ലം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ച ലഹരി വസ്തുക്കൾ പിടികൂടി; പിന്നാലെ രോഗികളുടെ അസഭ്യവർഷവും അഴിഞ്ഞാട്ടവും

കൊല്ലം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ച ലഹരി വസ്തുക്കൾ പിടികൂടി; പിന്നാലെ രോഗികളുടെ അസഭ്യവർഷവും അഴിഞ്ഞാട്ടവും

കൊല്ലം ആദിശനല്ലൂരിൽ ലഹരിവസ്തുക്കൾ ലഭിക്കാതായതോടെ രോഗികളുടെ അഴിഞ്ഞാട്ടം. അസഭ്യവർഷവുമായി ആരോഗ്യപ്രവർത്തകർക്കെതിരെ തിരിഞ്ഞ ഇവർ അക്രമാസക്തരാകുകയും ചെയ്തു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലാണ് നാടിനെ നാണംകെടുത്തിയ സംഭവം

രോഗികൾക്കായി പുറത്തു നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തോടൊപ്പം ലഹരി വസ്തുക്കളും കടത്തുന്നത് മനസ്സിലാക്കിയ ആരോഗ്യ പ്രവർത്തകർ ഇത് പിടിച്ചെടുക്കുകയായിരുന്നു. സിഗരറ്റ്, പാൻപരാഗ്, മദ്യം മറ്റ് ലഹരി വസ്തുക്കളാണ് ഭക്ഷണപൊതിക്കൊപ്പം കടത്താൻ ശ്രമിച്ചത്. ഇത് പിടികൂടിയതോടെ ഇനി മുതൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് രോഗികളെ അറിയിച്ചു

ഇതോടെ രോഗികൾ കെട്ടിടത്തിന് പുറത്തേക്കിറങ്ങി ആരോഗ്യ പ്രവർത്തകർക്ക് നേരെ തെറിവിളി അഭിഷേകം നടത്തുകയായിരുന്നു. പുറത്തിറങ്ങി എല്ലാവർക്കും കൊവിഡ് പടർത്തുമെന്നും ഇവർ ഭീഷണി മുഴക്കി. മണിക്കൂറുകൾക്ക് ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.

Share this story