കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞത് ബിജെപി കൗൺസിലർ; എഴുന്നേറ്റ് പോകരുതെന്ന് പ്രതിഷേധക്കാർക്ക് നേരെ ഭീഷണിയും

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞത് ബിജെപി കൗൺസിലർ; എഴുന്നേറ്റ് പോകരുതെന്ന് പ്രതിഷേധക്കാർക്ക് നേരെ ഭീഷണിയും

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ബിജെപി കൗൺസിലർ ടി എൻ ഹരികുമാർ വിളിച്ചു കൂട്ടിയ ആൾക്കൂട്ടം പ്രതിഷേധിക്കുന്നു. നാട്ടുകാരോട് പ്രതിഷേധം തുടരാനാണ് ജനപ്രതിനിധിയായ ഇയാൾ പറയുന്നത്.

ബിജെപി പ്രവർത്തകരും സ്ത്രീകളുമടക്കം നിരവധി പേരാണ് മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ രംഗത്തുവന്നതത്. ടി എൻ ഹരികുമാറാണ് ആളുകളെ വിളിച്ചു കൂട്ടിയതും പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതും. എഴുന്നേറ്റ് പോകാൻ തുടങ്ങിയവരെ ഇയാൾ ഭീഷണിപ്പെടുത്തി വീണ്ടും ഇരുത്തിച്ചു.

ഈ പറയുന്ന ചാനലുകാരൊന്നും കാണില്ല, ഞാനും നിങ്ങളും മാത്രമേ കാണു. നിങ്ങൾ വെറുതെ ബഹളം വെച്ചിട്ട് കാര്യമില്ല. മൃതദേഹം സംസ്‌കരിക്കാൻ സമ്മതിക്കില്ല എന്നും ഇയാൾ പറയുന്നു. ശവം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് ഇവർ ആരോപിക്കുന്നത്. മെഡിക്കൽ കോളജിൽ മൃതദേഹം സംസ്‌കരിക്കണമെന്നാണ് ബിജെപി കൗൺസിലറുടെ ആവശ്യം.

Share this story