കൊല്ലത്ത് 4 കൊവിഡ് കൺട്രോൾ യൂനിറ്റ് ആരംഭിച്ചു;കണ്ണൂർ മെഡിക്കൽ കോളജിൽ ഒ പി നിയന്ത്രിക്കും, ടെലി മെഡിസിൻ ക്രമീകരിക്കും

കൊല്ലത്ത് 4 കൊവിഡ് കൺട്രോൾ യൂനിറ്റ് ആരംഭിച്ചു;കണ്ണൂർ മെഡിക്കൽ കോളജിൽ ഒ പി നിയന്ത്രിക്കും, ടെലി മെഡിസിൻ ക്രമീകരിക്കും

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ 44 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഒ പി പരമാവധി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി. ടെലിമെഡിസിൻ ക്രമീകരിക്കും. 200 പേരെ മെഡിക്കൽ കോളജിൽ പരിശോധനക്ക് വിധേയമാക്കി. കാസർകോട് ജില്ലയിൽ ഉറവിടമറിയാത്ത കേസുകൾ വർധിച്ചിട്ടുണ്ട്. ചെങ്കളയിൽ 43 പേർക്ക് സമ്പർക്കത്തിലൂടെ രോഗികളായി.

കൊല്ലത്ത് 4 കൊറോണ കൺട്രോൾ യൂനിറ്റ് ആരംഭിച്ചു. മദ്യപാനാസക്തി, മാനസികാസ്വാസ്ഥ്യം എന്നിവയുള്ള രോഗികളെ ചികിത്സിക്കാൻ പ്രത്യേക സജ്ജീകരണമൊരുക്കി. ആലപ്പുഴയിൽ ചെട്ടികാട് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന് സമീപം കൂടുതൽ രോഗികൾ. കോട്ടയത്ത് മെഡിക്കൽ കോളജിൽ ഗർഭിണികളടക്കം 12 പേർക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും 15 പഞ്ചായത്തിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായിലും ലോക്ക് ഡൗണാണ്. 19 പഞ്ചായത്തിലെ 40 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. മലപ്പുറത്ത് കൊണ്ടോട്ടി മത്സ്യമാർക്കറ്റുമായി ബന്ധം പുലർത്തിയവർക്കും അവരുടെ ബന്ധുക്കൾക്കും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ട്.

കോഴിക്കോട് 11 ക്ലസ്റ്ററുകളുണ്ട്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരിൽ നിന്ന് മറ്റുള്ളവർക്കും രോഗബാധയുണ്ടാകുന്നു. ഒരേ വീട്ടിൽ കൂടുതൽ പേർക്ക് രോഗം പകരുന്നു. ബീച്ച് ആശുപത്രി കൊവിഡ് സ്‌പെഷ്യൽ ആശുപത്രിയാക്കും. വയനാട് സുൽത്താൻ ബത്തേരി ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story