ശിവശങ്കറിന് നാളെയാണ് നിർണായകം ! ചോദ്യം ചെയ്യാനെത്തുന്നത് ഡൽഹിയിലെ വമ്പൻ ! സാധ്യത അറസ്റ്റിനുതന്നെ ! അല്ലെങ്കിൽ സാക്ഷി…?

ശിവശങ്കറിന് നാളെയാണ് നിർണായകം ! ചോദ്യം ചെയ്യാനെത്തുന്നത് ഡൽഹിയിലെ വമ്പൻ ! സാധ്യത അറസ്റ്റിനുതന്നെ ! അല്ലെങ്കിൽ സാക്ഷി…?

ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ നാളെ വീണ്ടും ചോദ്യം ചെയ്യുന്നത് ഡൽഹിയിൽ നിന്നും എത്തുന്ന എൻഐഎ ഐജി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലെന്ന് സൂചന.

കൊച്ചിയിൽ എൻഐഎ ആസ്ഥാനത്തെ ഇന്നത്തെ ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴികളും എൻഐഎയുടെയും കസ്റ്റംസിന്റെയും പക്കലുള്ള മറ്റ് വിവരങ്ങളും തമ്മിൽ അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തൽ നടത്തുകയാണ്.

ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം വിലയിരുത്തും. ചോദ്യം ചെയ്യലിലെ വിവരങ്ങളും ലഭ്യമായ തെളിവുകളും അന്വേഷണ സംഘം ഡൽഹിയിൽ എൻഐഎ അസ്ഥാനത്തും ധരിപ്പിക്കും.

അതിനു ശേഷം എൻഐഎ ഐജി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലാകും കൊച്ചിയിലെ രണ്ടാംദിന ചോദ്യം ചെയ്യൽ എന്നാണ് റിപ്പോർട്ട്.

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം നാളെ ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേയ്ക്ക് എൻഐഎ കടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറോട് കൊച്ചിയിൽ തുടരാനും നാളെ രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനുമാണ് എൻഐഎ നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം സ്വർണക്കടത്തുകേസിൽ ശിവശങ്കറിന് നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ് രാജീവ് നേരിട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതും ശ്രദ്ധേയമായി.

അതേസമയം അന്തിമ വിലയിരുത്തലിൽ യുഎപിഎ ചുമത്താനുള്ള നിർണായക തെളിവുകൾ ഇല്ലെങ്കിൽ ശിവശങ്കറെ സാക്ഷിയാക്കി മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Share this story