പാലക്കാട് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി 19 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി 19 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 18.75 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. വിപണിയിൽ 19 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.. ലഹരി വിരുദ്ധ സ്‌ക്വാഡും, പുതുനഗരം പോലീസ്, മീനാക്ഷിപുരം പോലീസ് എന്നിവരാണ് പരിശോധന നടത്തിയത്.

ബൈക്കിൽ കടത്തിയ 14.5 കിലോ കഞ്ചാവുമായി വാളയാർ ഡാം റോഡ് സ്വദേശി ജയകുമാർ (29) നെ പുതുനഗരത്ത് നിന്നുമാണ് പിടികൂടിയത്. പതിനഞ്ച് ലക്ഷം രൂപ വരുന്ന കഞ്ചാവാണ് ജയകുമാറിൽ നിന്ന് പിടികൂടിയത്. പ്രതിക്കെതിരെ നിലമ്പൂർ, വാളയാർ പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് , കളവ് കേസുകൾ നിലവിലുണ്ട്.

പെരുമാട്ടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനാക്ഷിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂർ പിച്ചന്നൂർ സ്വദേശി മണികണ്ഠ(22)നെ 4.250 കിലോ കഞ്ചാവുമായി പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മണികണ്ഠന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ നാലു ലക്ഷം രൂപ വിലവരും.

 

Share this story