തിരുവനന്തപുരത്ത് നടുറോഡിൽ യുവാവിന് ക്രൂരമർദനം; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെതിരെ കേസ്

Share with your friends

തിരുവനന്തപുരം കുളത്തൂരിൽ നടുറോഡിൽ യുവാവിനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വിൻസിയുടെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ജയചന്ദ്രനെതിരെയാണ് കേസ്. കുളത്തൂർ സ്വദേശി അജി എന്ന യുവാവിനെയാണ് ഇയാൾ വടി കൊണ്ട് ക്രൂരമായി മർദിക്കുന്നത്.

ജയചന്ദ്രൻ നടത്തിയിരുന്ന ചിട്ടിയിൽ അജിയും ചേർന്നിരുന്നു. ഈ തുക തിരികെ നൽകണമെന്ന് അജി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കോൺഗ്രസ് നേതാവിന്റെ ഭർത്താവ് നടുറോഡിലിട്ട് ഇയാളെ വടി കൊണ്ട് മർദിച്ച് തീർത്തത്.

മരക്കഷ്ണം വെച്ചായിരുന്നു മർദനം. അടിയേറ്റ് യുവാവിന്റെ കാലിൽ നിന്ന് രക്തം വാർന്നൊഴുകിയിരുന്നു. കാലിന് സാരമായി പരുക്കേറ്റിട്ടുമുണ്ട്. അജി ദിവസവും വീട്ടുപടിക്കൽ വന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സംഭവത്തെ നിസാരവത്കരിച്ചത്.

Posted by Rajesh Pulikkal on Monday, July 27, 2020

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!