കൊവിഡിനെ കുറിച്ച് ആശയക്കുഴപ്പം പരത്തരുത്; സമൂഹ മാധ്യമങ്ങൾ പോലീസ് നിരീക്ഷിക്കും, കടുത്ത നടപടി വരും

കൊവിഡിനെ കുറിച്ച് ആശയക്കുഴപ്പം പരത്തരുത്; സമൂഹ മാധ്യമങ്ങൾ പോലീസ് നിരീക്ഷിക്കും, കടുത്ത നടപടി വരും

കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ബക്രീദ് ദിനത്തിൽ പരമാവധി നൂറ് പേർക്കേ പള്ളികളിൽ പ്രാർഥിക്കാൻ അനുമതി നൽകൂ. ചെറിയ പള്ളികളിൽ നൂറ് പേർക്ക് അനുമതിയില്ല. കൊവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം പരത്തരുത്.

സമൂഹ മാധ്യമങ്ങളിൽ അത്തരം വിവരങ്ങളുണ്ട്. എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും കേരളാ പോലീസിന്റെ ഹൈടെക് ട്രൈം എൻക്വയറി സെൽ നിരീക്ഷിക്കും. വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ വിവിധ വകുപ്പുകൾ ചേർത്ത് നടപടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story