നഗ്നതാ പ്രദർശനം: മുൻകൂർ ജാമ്യാപേക്ഷയുമായി രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ

നഗ്നതാ പ്രദർശനം: മുൻകൂർ ജാമ്യാപേക്ഷയുമായി രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇത് സമൂഹത്തിന്റെ കുഴപ്പമാണെന്നായിരുന്നു ഇവരുടെ പ്രതികരണം. തുടർന്നാണ് നഗ്നതാ പ്രദർശനത്തിൽ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.

നഗ്‌ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വിഡീയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. അതേസമയം, ഹരജിയിൽ തന്നെയും കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് രഹ്നക്കെതിരെ പരാതി നൽകിയ അഭിഭാഷകൻ എ.വി അരുൺ പ്രകാശ് സുപ്രീംകോടതിയിൽ കവിയറ്റ് ഫയൽ ചെയ്തു.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തൻറെ ആശയങ്ങൾ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറഞ്ഞിരുന്നത്.

 

Share this story