വയനാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 കേസുകളും സമ്പർക്കത്തിലൂടെ; നിലവിൽ ചികിത്സയിലുള്ളത് 218 പേർ

വയനാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 കേസുകളും സമ്പർക്കത്തിലൂടെ; നിലവിൽ ചികിത്സയിലുള്ളത് 218 പേർ

വയനാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 കേസുകളും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവയാണ്. ഒമ്പത് പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ 218 പേരാണ് ജില്ലയിൽ ഇനി ചികിത്സയിലുള്ളത്. 497 പേർക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 278 പേർ രോഗമുക്തി നേടിയപ്പോൾ ഒരാൾ മരിച്ചു

210 പേർ ജില്ലയിലെ ആശുപത്രികളിലും ഏഴ് പേർ മെഡിക്കൽ കോളജിലും ഒരാൾ എറണാകുളത്തുമാണ് ചികിത്സയിൽ കഴിയുന്നത്. വാളാട് കേസുകളുമായി സമ്പർക്കത്തിൽ വന്ന 39 പേർക്കും തിരുനെല്ലി സ്വദേശിയുടെ സമ്പർക്കത്തിൽ വന്ന ഒരാളും പെരിയ സ്വദേശിയുടെ സമ്പർക്കത്തിൽ വന്ന ഒരാളും രണ്ട് വരാമ്പറ്റ സ്വദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

256 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. 372 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 2581 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

 

Share this story