മഴ ശക്തമാകുന്നു, കനത്ത ജാഗ്രത പാലിക്കുക; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാമെന്നറിയാം

Share with your friends

ആഗസ്റ്റ് അടുത്തതോടെ സംസ്ഥാനത്ത് മഴയും ശക്തമാകുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ദുരന്തങ്ങൾ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. രണ്ട് പ്രളയവും അതിജീവിച്ചവരാണ് കേരള ജനത. ഇത്തവണയും വരും ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിക്കുന്നു

ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തുടങ്ങിയ ജില്ലകളിൽ വെള്ളക്കെട്ടും രൂക്ഷമായി തുടങ്ങി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങൾ ഓരോരുത്തരും നടത്തണം. മഴ പെയ്ത് വെള്ളം കയറാൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ നിർബന്ധമായും ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. കിറ്റിൽ വേണ്ടത് എന്തെല്ലാമെന്നറിയാം

ടോർച്ച്
റേഡിയോ
അര ലിറ്റർ കുടിവെള്ളം
ഒആർഎസ് പായ്ക്കറ്റുകൾ
അത്യാവശ്യ മരുന്നുകൾ
മുറിവിന്റെ ഓയിൽമെന്റ്
ആന്റി സെപ്റ്റിക് ലോഷൻ
നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം, റസ്‌ക്, ബിസ്‌കറ്റ്
ചെറിയ കത്തി
10 ക്ലോറിൻ ടാബ്ലറ്റുകൾ
ഒരു പവർ ബാങ്ക്, ടോർച്ചിൽ ഉപയോഗിക്കുന്ന ബാറ്ററി
മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ
അത്യവശ്യം പണം, എടിഎം കാർഡ്

വീട്ടിലുള്ള പ്രധാനപ്പെട്ട രേഖകളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടി സൂക്ഷിക്കണം, മാസ്‌കും സാനിറ്റൈസറും ഒപ്പം കരുതണം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!