തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളിൽ 200 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനത്ത് വലിയ തോതിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓഗസ്റ്റ് മാസത്തിലാണ് കേരളം പ്രളയത്തിലേക്ക് പോയത്. സമാനമായ സ്ഥിതിയാകും ഇത്തവണയുമെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ രാത്രി മുതൽക്കെ തന്നെ തിരുവനനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. എറണാകുളത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.

 

Share this story