ചികിൽസ കിട്ടാതെ യുവാവ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് എതിരെ നടപടി എടുക്കുക: എൽ ജെ പി

Share with your friends

തിരുവനന്തപുരം: പൂന്തുറയിലെ പ്രമേഷ് എന്ന യുവാവ് (34) തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്പ്പിറ്റലായ അനന്തപുരി ആശുപത്രി ചികിൽസ നിഷേധിച്ചത് മൂലമാണ് പ്രമേഷ് മരണ മടഞ്ഞത്. ഈ യുവാവിനെ അനന്തപുരി മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിട്ടും കണ്ടെയ്മെന്റ് സോണായ പൂന്തുറയിൽ നിന്ന് കൊണ്ടുവന്ന രോഗി എന്ന ഒറ്റ കാരണത്താൽ ഹോസ്പ്പിറ്റൽ ഐ സി യു വിൽ ബെഡ് ഒഴിവില്ല എന്ന കാരണം പറഞ്ഞ് തിരിച്ച് അയക്കുക്ക ആയിരുന്നു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും അവിടെ വെച്ച് മരണമടയുക ആയിരുന്നു.

അനന്തപുരി ഹോസ്പിറ്റൽ ചികിൽത്സ നിക്ഷേധിച്ചിലായിരുന്നുയെങ്കിൽ പ്രമേഷിന്റെ ജീവൻ നഷ്ട്ടമാവില്ലായിരുന്നു. പാവപ്പെട്ട മൽസ്യതൊഴിലാളികളെ ഓഖി വരുമ്പോഴും പ്രളയം വരുമ്പോഴും അവരുടെ ജീവൻ പോലും നോകാതെ ആണ് നമ്മളെ രക്ഷിക്കാൻ വന്നത് എന്ന് നമ്മൾ ഓർക്കുന്നത് നല്ലതാണ്.

നിരവധി ആരോപണങ്ങൾ ആണ് ഈ ഹോസ്പിറ്റലിനെ കുറിച്ച് പറയാനുള്ളത് ഇവിടെ കൊണ്ടുവരുന്ന രോഗികളുടെ പോക്കറ്റിന്റെ കനം നോക്കി ആണ് രോഗികളെ ചികിൽസിക്കുന്നത് എന്ന ഗുരുതര ആരോപണങ്ങൾ ആണ് ഹോസ്പിറ്റലിന് എതിരെ എൽജെപി സ്റ്റേറ്റ് പ്രസിഡണ്ട് ആരോപിക്കുന്നത്

കേരളം നമ്പർ വൺ എന്ന് നൂറുവട്ടം പറയുമ്പോഴും ചില സ്വകാര്യഹോസ്പിറ്റലിന്റ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനം കാരണം പ്രബുദ്ധ കേരളത്തിന് ലജ്ജാകരമായ പ്രവർത്തി ആണ്. ഈ ഹോസ്പ്പിറ്റലിന് എതിരെ ശക്തമായ നിയമ നടപടികൾ ഭരണ വർഗ്ഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ലോക് ജനശക്തി പാർട്ടി കേരളത്തിലെ എല്ലാ ജില്ല കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് എൽജെപി സ്റ്റേറ്റ് പ്രസിഡണ്ട് എം മെഹബൂബ് പത്രകുറിപ്പിലൂടെ അറിയച്ചു.

ലോക് ജൻശക്തി പാർട്ടി സ്റ്റേറ്റ് മീഡിയാ സെൽ
കോഴിക്കോട്
എരഞ്ഞിപ്പാലം
Mob. 9074413088.
Whatts App No. 8605.835139

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!