ആഘോഷത്തിനുള്ള സാഹചര്യമില്ല; ബലി പെരുന്നാളിന്റെ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെയെന്ന് മുഖ്യമന്ത്രി

Share with your friends

ബലി പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. നാളെ ബലി പെരുന്നാളാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നത്

ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെ. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ഈദ് ആഘോഷം. പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർഥാടകരാണ് ഹജ്ജ് കർമം നിർവഹിക്കുന്നത്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം അനുവദിച്ചിട്ടുണ്ട്.

ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. എല്ലാവരും അത് പാലിക്കണം. ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇത്തവണ നമസ്‌കാരം വേണ്ടെന്ന് വെച്ച പള്ളി കമ്മിറ്റികൾക്ക് അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!