ചെലോൽത് മാത്രമല്ല, എല്ലാം ശരിയാകും; മിൽമയിൽ നിന്ന് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഫായിസ്

ചെലോൽത് മാത്രമല്ല, എല്ലാം ശരിയാകും; മിൽമയിൽ നിന്ന് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഫായിസ്

സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വഴി താരമായി മാറിയ ഫായിസ് തനിക്ക് മിൽമയിൽ നിന്ന് ലഭിച്ച തുക പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇന്ന് രാവിലെ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണനാണ് തുക കൈമാറിയത്.

ഫായിസ് തന്റെ വീഡിയോയിൽ പറയുന്ന വാക്കുകൾ മിൽമ പരസ്യത്തിൽ ഉപയോഗിച്ചിരുന്നു. ഇതിന് സമ്മാനമായി ഫായിസിന് പതിനായിരം രൂപയും സ്മാർട്ട് ടിവിയും മിൽമയുടെ ഉത്പന്നങ്ങളും നൽകിയിരുന്നു. മിൽമയിൽ നിന്ന് ലഭിച്ച തുകയുൾപ്പെടെ 10,313 രൂപയാണ് ഫായിസ് കലക്ടർക്ക് കൈമാറിയത്.

കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ് ഫായിസ്. പാറക്കാട് സ്വദേശി അബ്ദുൽ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനാണ്. പോലീസ് ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കലക്ടറോട് ഫായിസ് പറഞ്ഞു. ആശംസകൾ നേർന്നാണ് കലക്ടർ ഫായിസിനെ യാത്രയാക്കിയത്.

 

Share this story