ആശങ്ക അകലാതെ വാളാട്, 51 പേർക്ക് കൂടി കൊവിഡ്; തവിഞ്ഞാലിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
വയനാട് ജില്ലയിലെ വാളാട് 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മേഖലയിൽ 91 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ വാളാട് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 142 ആയി
647 പേരിൽ ആന്റിജൻ പരിശോധന നടത്തിയപ്പോഴാണ് 142 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തവിഞ്ഞാൽ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെ മറ്റൊരു സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല. രോഗികളുടെ സമ്പർക്ക പട്ടികയിൽ എഴുന്നൂറിലധികം പേർ കാണുമെന്നാണ് സൂചന. ഇവരെ കണ്ടെത്താനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
