ഒന്നര ലക്ഷത്തോളം ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി യോഗം വിളിച്ചു

ഒന്നര ലക്ഷത്തോളം ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി യോഗം വിളിച്ചു

സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരക്ക് വീഡിയോ കോൺഫറൻസ് വഴി യോഗം ചേരും.

ജൂലൈ 30 വരെ ഓരോ വകുപ്പിനും കീഴിൽ തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണത്തെ കുറിച്ചും ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തിൽ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിയതോടെയാണ് ഫയലുകളുടെ നീക്കുപോക്കും നിലച്ചത്. ഒന്നര ലക്ഷത്തോളം ഫയലുകളാണ് സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

Share this story