വനംവകുപ്പ് കസ്റ്റഡിയിൽ കിണറിൽ വീണു മരിച്ചയാളുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മർദനമേറ്റിട്ടില്ല

വനംവകുപ്പ് കസ്റ്റഡിയിൽ കിണറിൽ വീണു മരിച്ചയാളുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മർദനമേറ്റിട്ടില്ല

വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട ചിറ്റാറിലെ ഫാം ഉടമ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകൾ ഇല്ല. കൈ ഒടിയുകയും തലയുടെ ഇടത് ഭാഗത്ത് ചതവും ഉണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം.

വനംവകുപ്പിന്റെ സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്ന് ആരോപിച്ചാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു.

മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ നിരവധി ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. എന്ത് കുറ്റത്തിനാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നതെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ല.

കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചതുമില്ല. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തിയിട്ടില്ല. മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പന ഭാഗത്തേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയത്.

Share this story