മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന അപേക്ഷ; സുപ്രീം കോടതി ഓഗസ്റ്റ് 24ന് പരിഗണിക്കും

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന അപേക്ഷ; സുപ്രീം കോടതി ഓഗസ്റ്റ് 24ന് പരിഗണിക്കും

മൺസൂൺ കാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ ഓഗസ്റ്റ് 24ന് പരിഗണിക്കും. കേരളം ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾക്ക് ജലനിരപ്പ് താഴ്ത്തുന്നതിനെ കുറിച്ച് നിലപാട് അറിയിക്കാം

ഇടുക്കി സ്വദേശിയായ റസൽ ജോയി ആണ് അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 2018ൽ റസൽ നൽകിയ അപേക്ഷ പരിഗണിച്ച് ജലനിരപ്പ് 139.9 അടിയായി കുറയ്ക്കാൻ തമിഴ്‌നാടിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2018ലെ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇതിനോടൊപ്പം പുതിയ അപേക്ഷയും പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

അതേസമയം തീർപ്പാക്കിയ വിഷമാണിതെന്നും വീണ്ടും വാദം കേൾക്കേണ്ടതില്ലെന്നും തമിഴ്‌നാട് വാദിച്ചു. മൺസൂൺ കാലത്ത് ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീർപ്പ് സുപ്രീം കോടതി സ്വീകരിച്ചിട്ടില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യു ചൂണ്ടിക്കാട്ടി.

Share this story