കോൺഗ്രസിനുള്ളിലെ സർ സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി

Share with your friends

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനുള്ളിലെ സർ സംഘ ചാലകമാണ് രമേശ് ചെന്നിത്തലയെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം

ആർ എസ് എസിനേക്കാൾ നന്നായി അവരുടെ കുപ്പായം അണിയുന്ന ആളാണ് ചെന്നിത്തല. ആർ എസ് എസിന്റെ ഹൃദയത്തുടിപ്പാണ് അദ്ദേഹം. അയോധ്യ, മുത്തലാഖ്, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളിലെല്ലാം കൈപ്പത്തിയെ താമരയേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദു ഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പ്പോഴും ഇറക്കുന്നത്. ബാബറി മസ്ജിദ് പൊളിക്കാൻ കാവിപ്പടക്ക് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു കൂട്ടുനിന്നത് അതുകൊണ്ടാണ്

റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപടവുകൾ കയറുന്നത്. ആർ എസ് എസ് അനുഭാവിയുടെ മകനായ ചെന്നിത്തലക്ക് വേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആർ എസ് എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്.

പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറും മുമ്പേ ചെന്നിത്തല ആവർത്തിക്കും. 2016ൽ നിയമസഭയിലേക്ക് ഹരിപ്പാട് മത്സരിച്ചപ്പോൾ ചെന്നിത്തലക്ക് കിട്ടിയ വോട്ടിനേക്കാൾ 14,5435 വോട്ട് 2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ൽ ബിജെപിക്ക് കിട്ടിയതിനേക്കാൾ 13,253 വോട്ട് 2019ൽ ബിജെപിക്ക് ലഭിക്കുകയും ചെയ്തു. ഇത് വിരൽ ചൂണ്ടുന്നത് ആർ എസ് എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണെന്നും കോടിയേരി പറഞ്ഞു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!