നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രത്യേക കോടതി

Share with your friends

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം.

കൊവിഡും ലോക്ക് ഡൗണും കാരണം സുപ്രീം കോടതി നിർദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് ജഡ്ജി ഹണി എം വർഗീസ് അറിയിക്കുന്നു. വിചാരണ കോടതിയുടെ ആവശ്യം സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നതായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. 2019 നവംബർ 29നാണ് ജസ്റ്റിസുമായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബഞ്ച് പ്രത്യേക കോടതിക്ക് നിർദേശം നൽകിയത്. നിർദേശമനുസരിച്ച് മെയ് 29ന് വിചാരണ അവസാനിക്കേണ്ടതായിരുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ ഹൈക്കോടതിയുടെ മുന്നിലെത്തി. ഇതോടെ ഏപ്രിൽ 30ന് വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആവശ്യപ്പെടില്ലെന്ന് കാണിച്ച് അഡീഷണൽ സെഷൻസ് ജഡ്ജി ഹൈക്കോടതിക്ക് കത്ത് നൽകി. ഈ കത്ത് മെയ് 11ന് സുപ്രീം കോടതിക്ക് കൈമാറി.

നടിയെ ആക്രമിച്ച കേസ്, വിചാരണ

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!