വീണ്ടും കൊവിഡ് മരണം; മരിച്ചത് അർബുദ രോഗിയായ പാലക്കാട് സ്വദേശിനി

Share with your friends

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് വാണിയംകുളം സ്വദേശി സിന്ധു(34)വാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർബുദബാധിതയാണ് സിന്ധു. ഇന്നലെ വൈകുന്നേരാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു

ഇന്ന് അഞ്ച് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ എസ് ഐ ആയിരുന്ന അജിതൻ, എറണാകുളത്ത് സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കൽ എന്നിവരാണ് ഇന്ന് മരിച്ചത്.

മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു, പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി കോരൻ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-