വീണ്ടും മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങൾ; ചെന്നിത്തലക്ക് ഉത്തരം അറിയണം

വീണ്ടും മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങൾ; ചെന്നിത്തലക്ക് ഉത്തരം അറിയണം

സ്വർണക്കടത്ത് കേസിൽ പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മാസവും രമേശ് ചെന്നിത്തല സമാനമായ ചോദ്യാവലിയുമായി രംഗത്തുവന്നിരുന്നു. ഇതിന് മുഖ്യമന്ത്രി കൃത്യമായി തന്നെ മറുപടി നൽകുകയും ചെയ്തിരുന്നു

ചോദ്യങ്ങൾ ഇവയാണ്

1. പ്രിൻസിപ്പൽ സെക്രട്ടറിയായി നിഴൽ പോലെ കൂടെ ഉണ്ടായിരുന്നിട്ടും ‌ശിവശങ്കറിൻറെ സ്വർണക്കടത്ത് ബന്ധം മുഖ്യമന്ത്രി അറിയാഞ്ഞതെന്ത്? അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ?

2. സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലേ ?

3. മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് വിദേശ കോൺസുലേറ്റുമായുള്ള ഇടപാടും അറിഞ്ഞില്ലേ ?

4. ശിവശങ്കറിൻറെ ദുരൂഹമായ കൺസൾട്ടൻസി കരാറുകൾ ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിക്കാൻ തയ്യാറായത്?

5. കൺസൾട്ടൻസി തട്ടിപ്പും പിൻവാതിൽ നിയമനവും ഒരു സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തു കൊണ്ട്?

6. സ്വർണ്ണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ?

7. സ്വർണക്കടത്തിനെക്കുറിച്ച് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോ ?

8. സർക്കാർ സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വൻതോതിൽ വ്യതിചലിച്ചതിനെപ്പറ്റി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഞാൻ നൽകിയ കത്തിന് മറുപടി നൽകുന്നതിൽ നിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തിന്?

9. സ്വർണക്കടത്തിൽ അത്യപൂർവ്വ സാഹചര്യമുണ്ടായിട്ടും അതിനെപ്പറ്റി ചർച്ച ചെയ്യാൻ ഇടതു മുന്നണി യോഗം ചേരുന്നതിനെ തടസ്സപ്പെടുത്തുന്നത് എന്തു കൊണ്ട്?

10 . പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തയാറാകാത്തതെന്ത് ?

Share this story