കോഴിക്കോട് മെഡിക്കൽ കോളജിൽ കിടപ്പുരോഗി കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ കിടപ്പുരോഗി കൊവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ്(45)ആണ് മരിച്ചത്. കിടപ്പുരോഗിയായ രാജേഷിന് ജൂലൈ 20നാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു

ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പെരുവള്ളൂർ സ്വദേശി കോയാമു, ഓങ്ങല്ലൂർ സ്വദേശി കോരൻ, ഇടുക്കി സ്വദേശിയും എസ് ഐയുമായിരുന്ന അജിതൻ, ആലുങ്കൽ ദേവസ്യ, വാണിയംകുളം സ്വദേശി സിന്ധു എന്നിവരാണ് മരിച്ചത്.

Share this story