കൊവിഡിന്റെ പ്രത്യാഘാതം ദശാബ്ദങ്ങളോളം നീണ്ടുനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പ്രത്യാഘാതം ദശാബ്ദങ്ങളോളം നീണ്ടുനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറ് മാസത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

നൂറ്റാണ്ടിൽ ഒരിക്കൽ ചേരുന്ന മഹാമാരിയാണിത്. ഇതിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നീണ്ടുനിൽക്കുമെന്നായിരുന്നു ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോമിന്റെ പ്രതികരണം. കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുന്നതിനെ കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്.

കൊവിഡിനെതിരായ വാക്‌സിൻ എത്രയും വേഗം കണ്ടുപിടിക്കുകയെന്നതാണ് ദീർഘകാല പരിഹാരമെന്നും ഡബ്ല്യു എച്ച് ഒ പറഞ്ഞു. 1.78 കോടി പേർക്കാണ് ലോകത്ത് ഇതിനോടകം കൊവിഡ് ബാധിച്ചത്. 6.84 ലക്ഷം പേർ മരിച്ചു

 

Share this story