നഗ്നചിത്രം വാട്‌സാപ്പ് ഗ്രൂപ്പിൽ; സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിയെ പാർട്ടി പദവികളിൽ നിന്ന് നീക്കി

നഗ്നചിത്രം വാട്‌സാപ്പ് ഗ്രൂപ്പിൽ; സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിയെ പാർട്ടി പദവികളിൽ നിന്ന് നീക്കി

സ്വന്തം നഗ്നചിത്രം വാട്‌സാപ്പ് ഗ്രൂപ്പിൽ ഇട്ടതിനെ തുടർന്ന് സിപിഎം നേതാവിനെതിരെ നടപടി. സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ പി മധുവിനെതിരെയാണ് നടപടി. മധുവിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. സിപിഎം ജില്ലാ സെക്രട്ടറിയുടേതാണ് തീരുമാനം

വി കുഞ്ഞികൃഷ്ണനെ പയ്യന്നൂർ ഏരിയ സെക്രട്ടറിയായി പകരം ചുമതല നൽകി. കഴിഞ്ഞ ദിവസമാണ് നാട്ടു ഗ്രാമം മുത്തത്തി എന്ന ഗ്രൂപ്പിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഫോണിൽ നിന്നും നഗ്നചിത്രം എത്തിയത്. ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴും അബദ്ധം സംഭവിച്ചു. ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷന് പകരം ഡിലീറ്റ് ഫോർ മീ എന്ന ഓപ്ഷനാണ് അദ്ദേഹം നൽകിയത്. ഇതോടെ മധു ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിക്കുയും ചെയ്തു.

എന്നാൽ ചിത്രം അബദ്ധത്തിൽ ഗ്രൂപ്പിൽ വന്നതാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കുളിക്കുന്നതിനിടെ ഫോൺ വന്നപ്പോൾ ഭാര്യ ഫോൺ എടുത്തു കൊടുക്കുകയും ഇത് വാങ്ങിക്കുന്നതിനിടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ക്യാമറ ഓൺ ആയി ചിത്രം സെൻഡ് ആകുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

Share this story