തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ്; ക്ലസ്റ്ററായി മാറാൻ സാധ്യത

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ്; ക്ലസ്റ്ററായി മാറാൻ സാധ്യത

തൃശ്ശൂർ ശക്തൻ തമ്പുരാൻ മാർക്കറ്റിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ 11 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ ശക്തൻ മാർക്കറ്റിലെ കൊവിഡ് ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു

ഇന്നലെ നടന്ന 373 ആന്റിജൻ പരിശോധനയിലാണ് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ശക്തൻ മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യത നിലനിൽക്കുകയാണ്. മാർക്കറ്റിലെ രണ്ട് ചുമട്ടു തൊഴിലാളികൾക്കും ഇതിലൊരാളുടെ ഭാര്യക്കുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

പിന്നീട് 30ാം തീയതിയും 31ാം തീയതിയും നടന്ന പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം കണ്ടെത്തിയത്. മാർക്കറ്റ് കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം

 

Share this story