വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് നാല് മരണങ്ങൾ

വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് നാല് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ മരിച്ചത് പോലീസ് സബ് ഇൻസ്‌പെക്ടറാണ്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ അജിതൻ മരിച്ചത്. 55 വയസ്സായിരുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശി ദേവസി ആലുങ്കൽ ആണ് മരിച്ച രണ്ടാമത്തെയാൾ. സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി ആലുങ്കൽ, 80 വയസ്സായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കൊയമു ആണ് മൂന്നാമത്തെയാൾ. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 29ാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.

പാലക്കാട് പട്ടാമ്പിയിലാണ് നാലാമത്തെ മരണം. ഓങ്ങല്ലൂർ സ്വദേശി കോരനാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

 

Share this story