കോൺഗ്രസിൽ നിന്ന് ഒരു സർസംഘചാലകിനെ ആവശ്യമില്ലെന്ന് കോടിയേരിയോട് സുരേന്ദ്രൻ

കോൺഗ്രസിൽ നിന്ന് ഒരു സർസംഘചാലകിനെ ആവശ്യമില്ലെന്ന് കോടിയേരിയോട് സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കോടിയേരി ബാലകൃഷ്ണന് യാതൊരു ധാർമിക അവകാശവുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ആർ എസ് എസ് ബന്ധം പറഞ്ഞ് കോടിയേരി ശ്രമിക്കുന്നത്

സ്വർണക്കടത്തിന്റെയും ബന്ധപ്പെട്ട അഴിമതികളുടെയും പ്രഭവ കേന്ദ്രം സിപിഎം നേതാക്കളാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം. ഞങ്ങൾക്ക് പുതിയ സർ സംഘചാലകിന്റെ ആവശ്യമില്ലെന്ന് കോടിയേരിയോട് വ്യക്തമാക്കുകയാണ്.

കോൺഗ്രസിൽ നിന്ന് സർ സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങൾക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ് രാമചന്ദ്രൻ പിള്ളയുടെയോ പൂർവകാലം ഞങ്ങൾക്ക് ബാധകമല്ല. ചെന്നിത്തലയെ രക്ഷിക്കുന്നത് സിപിഎമ്മാണ്. ചെന്നിത്തലയുടെ പേരിലുള്ള വിജിലൻസ് കേസുകൾ അട്ടിമറിച്ചത് സിപിഎം നേതാക്കളാണ്

കുഞ്ഞാലിക്കുട്ടിയെയും രക്ഷിച്ചത് സിപിഎമ്മാമ്. മാറാട് കേസ് ഒത്തുത്തീർപ്പാക്കിയത് എൽഡിഎഫും യുഡിഎഫും ചേർന്നാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

 

Share this story