ചിറ്റാറിലെ ഫാം ഉടമയുടെ മരണം: ആരോപണവിധേയരായ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ചിറ്റാറിലെ ഫാം ഉടമയുടെ മരണം: ആരോപണവിധേയരായ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറിൽ വീണു മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആരോപണവിധേയരായ എട്ട് ഉദ്യോഗസ്ഥരെ വനംവകുപ്പ് സ്ഥലം മാറ്റി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാർ, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ്കുമാർ, ബീറ്റ് ഓഫീസർമാരായ എൻ സന്തോഷ് ടി അനിൽകുമാർ, ലക്ഷ്മി എന്നിവരെയാണ് സ്ഥലംമാറ്റിയത്.

ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള നടപടി വന്നത്. ചൊവ്വാഴ്ച വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ ഫാമിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

Share this story