അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം; പോലീസുകാരന് വെട്ടേറ്റു

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം; പോലീസുകാരന് വെട്ടേറ്റു

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം. തിരുവല്ലയിലാണ് സംഭവം. വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ ഒരു പൊലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സന്തോഷിനാണ് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്റെ ചുണ്ട് മുറിഞ്ഞു.

കവിയൂരിൽ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ലിജിൻ,ബിജിത് എന്നിവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആയുധങ്ങളുമായി ആക്രമിച്ച ശേഷം പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നു.

 

Share this story