ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം: തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം: തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ പുതുമനശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കാക്കശ്ശേരി സ്വദേശി അഭിലാഷ്(36), സുഹൃത്ത് ജിഷ്ണു മോഹൻ(30) എന്നിവരാണ് പിടിയിലായത്. കാക്കശ്ശേരി പുളിഞ്ചേരി മന പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

കാട്ടേരി സ്വദേശി ബൈജുവിനാണ്(36) വെട്ടേറ്റത്. നിർമാണ തൊഴിലാളിയായ ബൈജുവും തെങ്ങുകയറ്റ തൊഴിലാളിയായ അഭിലാഷും സുഹൃത്തുക്കളായിരുന്നു. അഭിലാഷിന്റെ ഭാര്യയുമായി ബൈജുവിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വധശ്രമം നടന്നത്.

തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ബൈജുവിനെ വെട്ടിയത്. ഇയാളുടെ കയ്യിലും കാലിലും പുറത്തും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ബൈജു ചികിത്സയിലാണ്‌

Share this story