കാമുകനെ കാണാനില്ലെന്ന പരാതിയുമായി ഭർതൃമതിയായ യുവതി സ്റ്റേഷനിൽ; പിന്നാലെ ആത്മഹത്യശ്രമവും

കാമുകനെ കാണാനില്ലെന്ന പരാതിയുമായി ഭർതൃമതിയായ യുവതി സ്റ്റേഷനിൽ; പിന്നാലെ ആത്മഹത്യശ്രമവും

കാമുകനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്‌റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉടനെയായിരുന്നു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആലപ്പുഴ കായംകുളത്താണ് സംഭവം

കണ്ടല്ലൂർ സ്വദേശി രമ്യ(25)യാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പോലീസ് മോശമായി സംസാരിച്ചുവെന്നാണ് രമ്യ പറയുന്നത്. എന്നാൽ സംഭവം പോലീസ് നിഷേധിച്ചിട്ടുണ്ട്. വിവാഹിതയായ രമ്യ കുറച്ചുകാലമായി ഭർത്താവുമായി അകന്നു കഴിയുകയാണ്. വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്

അടുത്തിടെ ഒരു യുവാവുമായി രമ്യ പ്രണയത്തിലായി. ഇരുവരും ഒന്നിച്ച് താമസവും തുടങ്ങി. ഇതിനിടെ ഒരു പ്രശ്‌നത്തിന്റെ പേരിൽ രമ്യ യുവാവിന്റെ പേരിൽ പരാതി നൽകി. ഇതോടെ യുവാവ് നാടുവിട്ടു. എന്നാൽ യുവാവിനെ കണ്ടെത്തണമെന്നും പറഞ്ഞ് രമ്യ വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

യുവതിയോട് ആരും മോശമായി സംസാരിച്ചിട്ടില്ലെന്നും ആരോപണം കെട്ടുകഥയാണെന്നുമാണ് എസ് ഐ പ്രതികരിച്ചത്.

Share this story