കോടിയേരിയെ ആർ എസ് എസിലേക്ക് ക്ഷണിച്ച് ഗോപാലകൃഷ്ണൻ; മൂല്യാധിഷ്ഠിത ജീവിതം നയിക്കാം

കോടിയേരിയെ ആർ എസ് എസിലേക്ക് ക്ഷണിച്ച് ഗോപാലകൃഷ്ണൻ; മൂല്യാധിഷ്ഠിത ജീവിതം നയിക്കാം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർ എസ് എസിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. നാളിതുവരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്വം ചെയ്യാനും പോളിറ്റ് ബ്യൂറോ അംഗം എസ്ആർപിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആർ എസ് എസിൽ വരുന്നതോടെ സാധിക്കുമെന്ന് ഗോാപാലകൃഷ്ണൻ പറഞ്ഞു

ആർ എസ് എസുകാരനായിരുന്നുവെന്ന് എസ് ആർ പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ എകെജി സെന്ററിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും നാളെ വരുവാനുള്ളവരും വരും എന്നതാണ് ആർ എസ് എസിന്റെ കാഴ്ചപ്പാടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Share this story