സ്വർണക്കടത്ത് കേസ്: അധ്യാപകന്റെ കൈ വെട്ടിയ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ

സ്വർണക്കടത്ത് കേസ്: അധ്യാപകന്റെ കൈ വെട്ടിയ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിൽ നിന്നാണ് ഇരുവരെയും എൻ ഐ എ സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ മുഹമ്മദലി ഇബ്രാഹിം തൊടുപുഴയിൽ അധ്യാപകൻ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്

ഇതോടെ സ്വർണക്കടത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന സൂചനക്ക് കൂടുതൽ സ്ഥിരീകരണമായിരിക്കുകയാണ്. നേരത്തെ അറസ്റ്റിലായ കെ ടി റമീസിൽ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിവും മുഹമ്മദാലിയും ചേർന്നാണെന്ന് എൻ ഐ എ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ വെച്ച് റമീസ് ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂൺ 26, 26 തീയതികളിൽ പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ വിതരണം ചെയ്തു. കേസിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് പ്രതി അറസ്റ്റിലായത് നിർണായകമാകുമെന്നാണ് കരുതുന്നത്

 

Share this story