ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​ഔദ്യോഗി​ക അ​ക്കൗ​ണ്ടി​ല്‍​ ​നി​ന്ന് ​ രണ്ടുകോടി തട്ടിയ സംഭവം: അന്വേഷണത്തിന് ധനമന്ത്രിയുടെ ഉത്തരവ്

Share with your friends

വ​ഞ്ചി​യൂ​ര്‍​ ​സ​ബ് ​ട്ര​ഷ​റി​യി​ലെ​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​ഔദ്യോഗി​ക അ​ക്കൗ​ണ്ടി​ല്‍​ ​നി​ന്ന് ​ര​ണ്ട് ​കോ​ടി​ ​രൂ​പ​ ​വെ​ട്ടി​ച്ച്‌ ​ജീവനക്കാരന്‍ സ്വ​ന്തം​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​മാറ്റി​യ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ധനമന്ത്രി ഉത്തരവിട്ടു. ധനകാര്യ സെക്രട്ടറിയായിരിക്കും അന്വേഷിക്കുക. നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്.

സംഭവത്തെത്തുടര്‍ന്ന് ​ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീ​നി​യ​ര്‍​ ​അ​ക്കൗ​ണ്ട​ന്റ് ​എം.​ആ​‌​ര്‍.​ ​ബി​ജു​ലാലിനെ ​സ​സ്പെ​ന്‍​ഡ് ​ചെ​യ്തു.​ പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടതാേടെയാണ് നടപടി സ്വീകരിച്ചത്. ജി​ല്ലാ​ ​ട്ര​ഷ​റി​ ​ഓ​ഫീ​സ​റു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ര്‍​ന്ന് ​വ​ഞ്ചി​യൂ​ര്‍​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ന്‍​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ര്‍​ ​സാ​ജ​നെ​ ​ട്ര​ഷ​റി​ ​ഡ​യ​റ​ക്ട​ര്‍​ ​നി​യോ​ഗി​ച്ചു.

ര​ണ്ട് ​മാ​സം​ ​മു​മ്പ് ​വി​ര​മി​ച്ച​ ​ട്ര​ഷ​റി​ ​ഓ​ഫീ​സ​റു​ടെ​ ​ഐ.​‌​ഡി​യും​ ​പാ​സ് ​വേ​ഡും​ ​ഉ​പ​യോ​ഗി​ച്ചും​ ​ട്ര​ഷ​റി​യി​ലെ​ ​സോ​ഫ്റ്റ് ​വെ​യ​റി​ലെ​ ​ന്യൂ​ന​ത​ക​ള്‍​ ​മു​ത​ലാ​ക്കി​യു​മാ​ണ് ​വെ​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.വ്യാ​ഴാ​ഴ്ച​യാ​ണ് ​തു​ക​ ​മാ​റ്രി​യ​ത്.​ ​മാ​സ​ത്തി​ലെ​ ​അ​വ​സാ​ന​ ​ദി​ന​മാ​യ​തി​നാ​ല്‍​ ​അ​ന്ന് ​വൈ​കി​ട്ട് ​കാ​ഷ് ​അ​ക്കൗ​ണ്ട് ​ക്ലോ​സ് ​ചെ​യ്യു​ന്ന​തി​നു​ ​മു​മ്പ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​നയി​ലാണ് ​ ​ത​ട്ടി​പ്പ് ​പു​റ​ത്താ​യ​ത്.ക​ള​ക്ട​റേ​റ്ര് ​വ​ഞ്ചി​യൂ​രാ​യി​രു​ന്ന​പ്പോ​ള്‍​ ​​ക​ള​ക്ട​റു​ടെ​ ​പേ​രി​ല്‍​ ​ഉ​ണ്ടാ​യി​രു​ന്ന​ ​അ​ക്കൗ​ണ്ടി​ല്‍​ ​നി​ന്നാ​ണ് ​തു​ക​ ​മാറ്റി​യ​ത്.​

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!