ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്കും പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്കും കൊവിഡ്

ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്കും പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്കും കൊവിഡ്

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോലീസ് ആസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം നാലായി

ആറ്റിങ്ങൽ ഡി വൈ എസ് പി സുരേഷ് ഉൾപ്പെടെ എട്ട് പോലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ 55 പേർക്കാണ് ബണ്ട് കോളനിയിൽ രോഗം സ്ഥിരീകരിച്ചത്‌

Share this story