കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതികളിൽ ഒരാൾക്ക് കൊവിഡ്; പോലീസുകാർ നിരീക്ഷണത്തിൽ പോകേണ്ടി വരും

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ പ്രതികളിൽ ഒരാൾക്ക് കൊവിഡ്; പോലീസുകാർ നിരീക്ഷണത്തിൽ പോകേണ്ടി വരും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ മാസം ചാടിപ്പോയ പ്രതികളിലൊരാൾക്ക് കൊവിഡ്. താനൂർ സ്വദേശി ഷാനുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24നാണ് ഇയാൾക്ക് പരിശോധന നടത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് ഇയാൾക്ക് പോസീറ്റീവാണെന്ന കാര്യം പോലീസിനെ അറിയിച്ചത്.

ഇതോടെ ഷാനുവിനെ പിടികൂടിയ പോലീസുകാർ ആശങ്കയിലാണ്. ഇവർ നിരീക്ഷണത്തിൽ പോകേണ്ടി വരും. പോലീസുകാർക്കും ഇവരുമായി സമ്പർക്കത്തിൽ വന്നവർക്കും പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് അധികാരികൾ അറിയിച്ചു.

പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം പോലീസിനെ നേരത്തെ അറിയിക്കാതിരുന്നത് വലിയ വീഴ്ചയാണ്. ഇയാളെ പിടികൂടിയ ശേഷം പോലീസുകാർ നിരവധി സ്ഥലത്ത് പോയിട്ടുണ്ട്. കഴിഞ്ഞ മാസം 24നാണ് ഷാനുവും മൂന്ന് പേരും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്.

Share this story