ബ്ലാക്ക് മെയിൽ കേസ്: പയ്യന്റെ മാതാവെന്ന നിലയിൽ ഷംനയെ വിളിച്ചത് ഷെരീഫിന്റെ ഭാര്യ; സോഫിയ അറസ്റ്റിൽ

ബ്ലാക്ക് മെയിൽ കേസ്: പയ്യന്റെ മാതാവെന്ന നിലയിൽ ഷംനയെ വിളിച്ചത് ഷെരീഫിന്റെ ഭാര്യ; സോഫിയ അറസ്റ്റിൽ

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയയും അറസ്റ്റിൽ. വ്യാജ വിവാഹാലോചനയുടെ ഭാഗമായി പയ്യന്റെ ഉമ്മയെന്ന പേരിൽ സോഫിയയാണ് ഷംനയുമായി ഫോണിൽ സംസാരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്

കേസിൽ പോലീസ് ഉപ്രദവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സോഫിയ സമീപിച്ചിരുന്നു. പോലീസ് വീട്ടിലെത്തി പ്രതികൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്നും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു സോഫിയയുടെ ആരോപണം.

എന്നാൽ ഇവരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് നിലപാട് വ്യക്തമാക്കിയതോടെ സഹകരിക്കാമെന്ന് ഇവർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സോഫിയയുടെ കള്ളക്കളിയും വെളിച്ചത്തു വന്നത്. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാണ് സോഫിയയെ അറസ്റ്റ് ചെയ്തത്.

Share this story