മടങ്ങിപ്പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് 5000 രൂപ ധനസഹായം; ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കും

മടങ്ങിപ്പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് 5000 രൂപ ധനസഹായം; ആരോഗ്യ പ്രവർത്തകരുടെ വേതനം വർധിപ്പിക്കും

കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്‌സ് വഴിയാകും ഇത് അനുവദിക്കുക. നേരത്തെയുള്ള എട്ടര കോടി രൂപക്ക് പുറമെയാണിത്.

എൻ എച്ച് എം കരാർ, ദിവസ വേനത പ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങളും ഇൻസെന്റീവും റിസ്‌ക് അലവൻസും നൽകും. 22 കോടി 68 ലക്ഷം രൂപ അധികമായി അനുവദിക്കും. മെഡിക്കൽ ഓഫീസർ, സ്‌പെഷ്യലിസ്റ്റ് എന്നി ഗ്രേഡ് 1ലെ ജീവനക്കാർക്ക് വേതനം 50,000 ആക്കി ഉയർത്തും. സീനിയർ കൺസൾട്ടന്റ്, ആയുഷ് ഡോക്ടർമാർ അടക്കമുള്ള കാറ്റഗറിക്ക് 20 ശതമാനം അലവൻസ്.

സ്റ്റാഫ് നഴ്‌സ് എന്നിവരടങ്ങുന്ന മൂന്നാം കാറ്റഗറിയുടെ ശമ്പളം 13,500ൽ നിന്ന് 20,000 ആക്കി ഉയർത്തും. 25 ശതമാനം റിസ്‌ക് അലവൻസ് അനുവദിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് 30 ശതമാനം റിസ്‌ക് അലവൻസ് നൽകും, പുതുതായി നിയമിച്ചവർക്കും ഇത് നൽകും.

നാഷണൽ ഹെൽത്ത് മിഷൻ സമർപ്പിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾക്കുള്ള വരുമാന നഷ്ടം കണക്കിലെടുത്ത് 36 കോടി 36 ലക്ഷം രൂപ അനുവദിച്ചു. 2018ലെ പ്രളയത്തിൽ നഷ്ടമുണ്ടായ വ്യാപാരി ക്ഷേമ ബോർഡ് അംഗങ്ങളല്ലാത്ത വ്യാപാരികൾക്ക് 5000 രൂപ ധനസഹായം നൽകും.

 

Share this story