സമ്പർക്ക രോഗികൾ 971; അഞ്ച് ജില്ലകളിൽ ഇന്ന് നൂറിലധികം കൊവിഡ് കേസുകൾ

സമ്പർക്ക രോഗികൾ 971; അഞ്ച് ജില്ലകളിൽ ഇന്ന് നൂറിലധികം കൊവിഡ് കേസുകൾ

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നൂറിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, മലപ്പുറം, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പ്രതിദിന വർധനവ് ഇന്ന് നൂറ് കടന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 274 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറത്ത് 167 പേർക്കും കാസർകോട് 128 പേർക്കും എറണാകുളത്ത് 120 പേർക്കും ആലപ്പുഴയിൽ 108 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 1195 പേർക്കാണ് ഇന്നാകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 971 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 79 പേരുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരത്തെ 274 കേസിൽ 248 എണ്ണവും സമ്പർക്കത്തിലൂടെയാണ്. കാസർകോട് ജില്ലയിലെ 128 കേസുകളിൽ 119 എണ്ണവും സമ്പർ രോഗികലാണ്. തൃശ്ശൂർ ജില്ലയിൽ 70 പേർക്കും ഇടുക്കിയിൽ 33 പേർക്കും പാലക്കാട് 16 പേർക്കും കൊല്ലത്ത് 19 പേർക്കും കോട്ടയത്ത് 38 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

Share this story