എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

എറണാകുളം എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. രണ്ട് വള്ളങ്ങളിലായി മീൻ പിടിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.

പുക്കാട് സ്വദേശി സിദ്ധാർഥൻ, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമൻ നീന്തി രക്ഷപ്പെട്ടു.

പോലീസും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുകയാണ്. കനത്ത മഴയെ തുടർന്ന് അപകടം ആരും അറിഞ്ഞിരുന്നില്ല. നീന്തി രക്ഷപ്പെട്ടയാളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്.

Share this story