കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് ബാധ; ജില്ലയിൽ 38 സമ്പർക്ക രോഗികൾ

കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് ബാധ; ജില്ലയിൽ 38 സമ്പർക്ക രോഗികൾ

കോട്ടയത്ത് ആറ് അതിഥി തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ നിന്നും ജൂലൈ 17ന് എത്തിയവരാണിവർ. മുണ്ടക്കയത്ത് ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

ജില്ലയിൽ ഇന്ന് 51 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. ടിവി പുരം സ്വദേശിയായ ഒരു പോലീസുദ്യോഗസ്ഥനും കോട്ടയം മെഡിക്കൽ കോളജിലെ ഒരു നഴ്‌സിനും കൊവിഡ് സ്ഥിരകീരിച്ചിട്ടുണ്ട്

അതിരമ്പുഴ, തലയാഴം, ഉദയനാപുരം, എന്നിവിടങ്ങളിലാണ് സമ്പർക്ക രോഗികൾ റിപ്പോർട്ട് ചെയ്തത്. 45 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. നിലവിൽ 496 പേർ ചികിത്സയിലുണ്ട്. 1422 പേർക്ക് ആകെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 923 പേർ രോഗമുക്തി നേടി.

 

Share this story