പ്രിയങ്കയുടെ രാമക്ഷേത്ര ട്വീറ്റ്: മുസ്ലിം ലീഗിന്റെ അടിയന്തര യോഗം ഇന്ന്, അനുനയവുമായി നേതാക്കൾ

പ്രിയങ്കയുടെ രാമക്ഷേത്ര ട്വീറ്റ്: മുസ്ലിം ലീഗിന്റെ അടിയന്തര യോഗം ഇന്ന്, അനുനയവുമായി നേതാക്കൾ

രാമക്ഷേത്ര ഭൂമി പൂജയെ പ്രിയങ്ക ഗാന്ധി സ്വാഗതം ചെയ്ത വിഷയം ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് വിളിച്ചു ചേർത്ത അടിയന്തര നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിലാണ് യോഗം ചേരുക.

ഹൈദരലി, പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എന്നിവർ നേരിട്ടും മറ്റുള്ള നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കും. അതേസമയം ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം എന്നാണ് കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചത്.

കോൺഗ്രസിന്റെ നേതാക്കളായ കമൽനാഥ്, ദ്വിഗ് വിജയ് സിംഗ്, മനീഷ് തിവാരി തുടങ്ങിയവരും കേരളത്തിലെ ചില നേതാക്കളും രാമക്ഷേത്ര നിർമാണത്തെ കടുത്ത ആവേശത്തോടെ സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ മൃദുഹിന്ദുത്വ സമീപനമുള്ള ട്വീറ്റും വന്നത്.

Share this story